ഈ ബ്ലോഗ് തിരയൂ

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

നൊമ്പരങ്ങള്‍

കവിത :-
പറയാതിരിക്കാന്‍ വയ്യ എനിക്കെന്റെ
പതറും മനസ്സിന്റെ നൊമ്പരങ്ങള്‍

കരയാതിരിക്കാന്‍ വയ്യ എനിക്കെന്റെ

കനല്‍ ഒന്നെരിഞ്ഞമാര്നീടുവനായി

ഗൃഹവും ഗ്രാമവും മടുത്ത് നാന്‍ ഇന്നലെ

തേടി അലഞ്ഞു കണ്ടെത്തി ഈ ജീവിതം

അംബര ചുംബിയം സവ്ധങ്ങള്‍ പിന്നെ

ആടംബരത്തിന്റെ വാഹനങ്ങള്‍

അത്തരിന്‍ പൂമണം വീശും ലിബാസുകള്‍

അക്കര കാഴ്ചകള്‍ അന്നെത്ര മനോഹരം

വര്‍ഷങ്ങള്‍ ഇരുപതു പിന്നിട്ടു ഇന്ന് ഞാന്‍

രോഗിയായി ധനികനായി മടങ്ങുവാന്‍ ഒരുങ്ങുന്നു

ദേശത്തിര്തികള്‍ ഭേദിച്ച സവ്ഹൃദം

ചാറ്റിങ്ങിലൂടെ നേടിയ സ്നേഹിതര്‍

പ്രശ്ശരും പ്രമേഹവും കൊളസ്ട്രോളും പിന്നെ

പലവട്ടം മാറ്റിയ പുക വലി ശീലവും

അമ്മതന്‍ ചാരത് ചാന്ജോന്നിരിക്കുവാന്‍

സ്നേഹമാ കുളത്തില്‍ നീന്തി കുളിക്കുവാന്‍

കഴിയുമോ എനിക്കിനി സമയം ലഭിക്കുമോ

അച്ഛനെ കണ്ടൊരു ഓര്‍മയില്ലെങ്കിലും

ഒരച്ചനായി മാറുവാന്‍ കുഞ്ഞിനെ ലാളിക്കാന്‍

കഴിയുമോ എനിക്കിനി സമയം ലഭിക്കുമോ.....

മോഹങ്ങളെല്ലാം ഒളിപ്പിച്ചു വെച്ചെന്റെ

ദേഹത്തെ ചൂടിനായി കൊതിച്ചൊരു ഭാര്യക്ക്‌

മരോടനച്ചു ചേര്‍ത്ത് പിടിച്ചെന്റെ

സ്നേഹത്തിന്‍ ചുംബനം നല്‍കുവാന്‍ കഴിയുമോ

സമയം ലഭിക്കുമോ...

നഷ്ടങ്ങലോര്‍ത്തു ഞാന്‍ കരയുന്നുവെങ്കിലും

ഇറ്റു വീഴാനില്ലൊരു കണ്ണ് നീര്‍ തുള്ളിയും

2 അഭിപ്രായങ്ങൾ:

  1. well done, the life is a continuity of tragedies, nothing more nothing less.

    മറുപടിഇല്ലാതാക്കൂ
  2. മനസ്സിന്റെ ഉള്ളിൽ എരിഞ്ഞമരുന്ന വേദനകൾ കണ്ണുനീരായി പുറത്തേക്കൊഴുക്കാൻ കഴുമെങ്കിൽ... യൗവ്വനത്തിന്റെ ചിന്തകൾ മുളച്ച്‌ തുടങ്ങിയിട്ടില്ലാത്ത മനസ്സിലേക്ക്‌ എപ്പോഴാണ്‌ പ്രവാസത്തെ വരിക്കാൻ തോന്നിയതെന്നോർത്ത്‌ നിശ്ശബ്ദനാകാത്ത പ്രവാസിയുണ്ടാകുമോ? പകലിന്റെ മേൽ ഇരുൾ വീഴുമ്പോലെ അറിയാതെ വിരുന്നെത്തുന്ന രോഗങ്ങളെ നിശ്ശബ്ദനായി സ്വീകരിക്കുമ്പോഴും നാളെയുടെ അകലങ്ങളിൽ കാത്തിരിക്കുന്ന വസന്തം ഇനിയും കൈവിടാതിരിക്കാൻ പെടാപാട്‌ പെടുന്ന പ്രവാസിയുടെ നൊമ്പരം കാണാൻ കണ്ണുനീരാൽ നനഞ്ഞ്‌ കുതിർന്ന് ഓരോ തലയിണയും സാക്ഷിയാണ്‌. പതിഞ്ഞുറങ്ങുന്ന യാമങ്ങളിൽ അറിയാതെ ഉയരുന്ന നെടുവീർപ്പുകൾ സാക്ഷിയാണ്‌. ആരും നിർബന്ധിക്കാതെ സ്വയം ചോതിച്ച്‌ വാങ്ങിയ ഈ തടവറയിൽ നിന്ന് മോചിതനാകാൻ പക്ഷേ, നാം പലരോടും ഇരന്നേ പറ്റൂ.... വാക്കുകളിൽ അഗ്നി പടർത്തി ഇനിയും ഒഴുകട്ടേ നിന്റെ കണ്ണീർക്കണങ്ങൾ.. നമുക്കിങ്ങനെയൊക്കെയെ കരയാനാവൂ...

    മറുപടിഇല്ലാതാക്കൂ