ഈ ബ്ലോഗ് തിരയൂ

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

നൊമ്പരങ്ങള്‍

കവിത :-
പറയാതിരിക്കാന്‍ വയ്യ എനിക്കെന്റെ
പതറും മനസ്സിന്റെ നൊമ്പരങ്ങള്‍

കരയാതിരിക്കാന്‍ വയ്യ എനിക്കെന്റെ

കനല്‍ ഒന്നെരിഞ്ഞമാര്നീടുവനായി

ഗൃഹവും ഗ്രാമവും മടുത്ത് നാന്‍ ഇന്നലെ

തേടി അലഞ്ഞു കണ്ടെത്തി ഈ ജീവിതം

അംബര ചുംബിയം സവ്ധങ്ങള്‍ പിന്നെ

ആടംബരത്തിന്റെ വാഹനങ്ങള്‍

അത്തരിന്‍ പൂമണം വീശും ലിബാസുകള്‍

അക്കര കാഴ്ചകള്‍ അന്നെത്ര മനോഹരം

വര്‍ഷങ്ങള്‍ ഇരുപതു പിന്നിട്ടു ഇന്ന് ഞാന്‍

രോഗിയായി ധനികനായി മടങ്ങുവാന്‍ ഒരുങ്ങുന്നു

ദേശത്തിര്തികള്‍ ഭേദിച്ച സവ്ഹൃദം

ചാറ്റിങ്ങിലൂടെ നേടിയ സ്നേഹിതര്‍

പ്രശ്ശരും പ്രമേഹവും കൊളസ്ട്രോളും പിന്നെ

പലവട്ടം മാറ്റിയ പുക വലി ശീലവും

അമ്മതന്‍ ചാരത് ചാന്ജോന്നിരിക്കുവാന്‍

സ്നേഹമാ കുളത്തില്‍ നീന്തി കുളിക്കുവാന്‍

കഴിയുമോ എനിക്കിനി സമയം ലഭിക്കുമോ

അച്ഛനെ കണ്ടൊരു ഓര്‍മയില്ലെങ്കിലും

ഒരച്ചനായി മാറുവാന്‍ കുഞ്ഞിനെ ലാളിക്കാന്‍

കഴിയുമോ എനിക്കിനി സമയം ലഭിക്കുമോ.....

മോഹങ്ങളെല്ലാം ഒളിപ്പിച്ചു വെച്ചെന്റെ

ദേഹത്തെ ചൂടിനായി കൊതിച്ചൊരു ഭാര്യക്ക്‌

മരോടനച്ചു ചേര്‍ത്ത് പിടിച്ചെന്റെ

സ്നേഹത്തിന്‍ ചുംബനം നല്‍കുവാന്‍ കഴിയുമോ

സമയം ലഭിക്കുമോ...

നഷ്ടങ്ങലോര്‍ത്തു ഞാന്‍ കരയുന്നുവെങ്കിലും

ഇറ്റു വീഴാനില്ലൊരു കണ്ണ് നീര്‍ തുള്ളിയും

ഖുര്‍ആന്‍ ഏഞ്ചല്‍ഫിഷ് മനം കവരുന്നു

കോഴിക്കോട്: വാലില്‍ വിശുദ്ധ ഖുര്‍ആന്‍ പദങ്ങള്‍ വഹിക്കുന്ന മീന്‍ ആസ്വാദകരുടെ മനം കവരുന്നു. വാലിന്റെ ഇരുവശങ്ങളിലുമാണ് അറബിക് ലിപിയുടെ രൂപത്തില്‍ പദങ്ങളുള്ളത്. ‘ലാഹിലാഹ ഇല്ലള്ളാ’ എന്ന് വാലിന്റെ ഒരു ഭാഗത്തും മറു ഭാഗത്ത് ‘ഷാനി അല്ലാ’ എന്നും തെളിയും. ഏഞ്ചല്‍ ഫിഷെന്നു വിളിക്കുന്ന മീനിനെ കോഴിക്കോട് കോന്നാട് ബീച്ചിലെ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ കടല്‍ മത്സ്യ അക്വേറിയത്തിനാണ് ലഭിച്ചത്. വിഴിഞ്ഞം സ്വദേശിയായ മത്സ്യതൊഴിലാളിയാണ് മീനിനെ ഫിഷറീസിന് നല്‍കിയത്.


പോമാകാന്തസ് സെമിസര്‍ക്കുലാറ്റസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മനോഹര മത്സ്യം വിഴിഞ്ഞത്തു നിന്നുമാണ് ലഭിച്ചത്. അത്യപൂര്‍വ്വമായ ഈ മത്സ്യം കിഴക്കന്‍ ആഫ്രിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന മത്സ്യം കേരളത്തില്‍ വിഴിഞ്ഞത്തു നിന്നു മാത്രമേ കാണപ്പെടുന്നുള്ളൂ. മീനിന്റെ ചെറുപ്രായത്തില്‍ കറുത്ത ശരീരത്തില്‍ നീലയും വെള്ളയും കലര്‍ന്ന അര്‍ദ്ധചന്ദ്രാകാരമായി അലങ്കരിച്ചതുപോലെയാണുള്ളത്. ചെറിയ നീല നിറത്തിലുള്ള പുള്ളികളും നിറഞ്ഞു നില്‍ക്കുന്നു. മഞ്ഞയും തവിട്ടും നിറത്തില്‍ മനോഹരമായിട്ടാണ് മീനിന്റെ പ്രധാന ഭാഗമുള്ളത്. അക്വേറിയത്തില്‍ ഏഞ്ചല്‍ഫിഷ് എത്തിയതോടെ ധാരാളം കാഴ്ചക്കാരുടെ വരവ് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സീനിയര്‍ സൈന്റിസ്റ്റ് ഡോ. പി.പി മനോജ്കുമാര്‍ പറഞ്ഞു. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പ്രദര്‍ശന സമയം2011, ജനുവരി 20, വ്യാഴാഴ്‌ച

നമ്മുടെ ജീവിതം പരിധിക്കു പുറത്താണ്!

കടല്‍ കടന്നാണ് ഈ കഥ വരുന്നത്. മരുഭൂമിയുടെ ചൂടും ചൂരുമുണ്ടതിന്. ഗള്‍ഫില്‍ ഉന്നത ജോലിയുള്ള കുടുംബിനിയുടെ ജീവിതം പരിധിക്ക് പുറത്തായത് ഒരു മിസ്ഡ് കോളിലാണ്. നാട്ടിലേക്ക് വിളിച്ച കോള്‍ മാറിക്കിട്ടിയത് അജ്ഞാതനായ യുവാവിന്. നമ്പര്‍ മാറിയതാണെന്ന ക്ഷമാപണം നടത്തി ആദ്യ വിളി അവസാനിപ്പിച്ചെങ്കിലും നാട്ടിലുള്ള യുവാവ് അതില്‍ പിടിച്ചു കയറി. ആ ബന്ധം വളര്‍ന്നു. ഗള്‍ഫിലെ വിലകൂടിയ ഫ്‌ളാറ്റുകളിലൊന്നില്‍ ഭര്‍ത്താവും മക്കളുമൊത്ത് കഴിയുന്ന യുവതി അവരില്ലാത്ത സമയങ്ങളില്‍ അയാളെ വിളിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും വിളികളുടെ ദൈര്‍ഘ്യം കൂടി. തിരക്കു പിടിച്ച ജീവിതത്തില്‍ ഭര്‍ത്താവില്‍നിന്ന് കിട്ടാത്തതെന്തോ ഒന്ന്; സാന്ത്വനമായും തമാശകളായും ഫോണിലൂടെ അവള്‍ക്ക് ലഭിച്ചു തുടങ്ങി. ആദ്യം ശബ്ദത്തെയും പിന്നെ അതിന്റെ ഉടമയെയും അവള്‍ എല്ലാംമറന്ന് പ്രണയിച്ചു. പലപ്പോഴും മണിക്കൂറുകളോളം കടല്‍ കടന്ന് വിളി വന്നു. ഭര്‍ത്താവിനോട് പറയാത്ത പലതും അജ്ഞാത കാമുകനുമായി പങ്കുവെക്കപ്പെട്ടു. ഇപ്പുറത്ത് ഗള്‍ഫില്‍നിന്നുള്ള സമ്പന്നയായ ഇരയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ അയാള്‍ അത് മുതലെടുത്ത് അവളുടെ ഹൃദയത്തിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പതിയേ കടല്‍ കടന്നെത്തിത്തുടങ്ങി. നാളുകള്‍ കഴിഞ്ഞപ്പോള്‍ പരസ്‌പരം കാണാന്‍ വയ്യാതെ മുന്നോട്ടു പോകാനാവില്ലെന്നായി. അവള്‍ തനിച്ച് നാട്ടിലെത്തി. കണ്‍കുളിര്‍ക്കെ കാമുകനെ കണ്ടു. എല്ലാംപങ്കിട്ട് സമ്മാനങ്ങള്‍ പലതുംനല്‍കി തിരിച്ചു പോയി. പിന്നെ കാമുകന്റെ ഊഴമായിരുന്നു. അയാള്‍ക്ക് ഗള്‍ഫിലെത്താന്‍ വിസയും ടിക്കറ്റും അവള്‍ അയച്ചു കൊടുത്തു. ഗള്‍ഫിലെത്തിയ കാമുകനുമായി ഭര്‍ത്താവറിയാതെ ചുറ്റിക്കറങ്ങി. വിലകൂടിയ ഹോട്ടലില്‍ അയാള്‍ക്കുവേണ്ടി എടുത്ത മുറിയില്‍ അവള്‍ ഇടക്കിടെ സന്ദര്‍ശകയായി. നാട്ടിലേക്ക് മടങ്ങിയ യുവാവ് തന്റെ ആവശ്യങ്ങളെല്ലാം അവളെ അറിയിച്ചു തുടങ്ങി. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍. പിന്നീട് അതിന്റെ വലുപ്പം കൂടി. ബാങ്ക് അക്കൗണ്ടില്‍നിന്ന് വന്‍തുക ചോര്‍ന്നു തുടങ്ങി. പണത്തിന്റെ എന്തോ ആവശ്യംവന്ന ഭര്‍ത്താവ് ഭാര്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വന്‍ തുകയുടെ കുറവ് കാണുന്നത്. സ്വപ്‌നതുല്യമായ ജീവിതത്തില്‍ ആദ്യ തുള വീഴുകയായിരുന്നു. അത് വലുതായി. ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ അവള്‍ക്കായില്ല. പണമാവശ്യപ്പെട്ടുകൊണ്ടുള്ള കാമുകന്റെ മെസേജുകള്‍ വീണ്ടും പ്രവഹിച്ചു. കടുത്ത സമ്മര്‍ദത്തില്‍ ഒരു പെണ്‍മനസ്സിന്റെ താളംതെറ്റാന്‍ പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല. മാനസികമായി തകര്‍ന്ന ഭര്‍ത്താവ് കുട്ടികളെയും കൂട്ടി മാറി താമസിച്ചു. കേരളത്തിലെ പ്രശസ്തനായ മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലാണ് യുവതിയിപ്പോള്‍ എന്നത് കഥാന്ത്യം. മരുന്നിന്റെ ശക്തിയില്‍ തളര്‍ന്ന അവളുടെ ശരീരത്തില്‍ പാതി മരിച്ച ഒരു മനസ്സാണിപ്പോഴുള്ളത്. ചില്ലു പാത്രംപോലെ ചിതറിയ ജീവിതവുമായി ഭര്‍ത്താവും മക്കളും മരുഭൂമിയിലും.

വഴിതെറ്റിയ ഒരു കോള്‍
ബിസിനസുകാരനായ ഭര്‍ത്താവ്. വീട്ടില്‍ ഭാര്യ തനിച്ച്. എല്ലാമുണ്ടായിട്ടും അവര്‍ക്ക് മക്കളുണ്ടായില്ല. ഭാര്യയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അയാള്‍ ഒറ്റക്കിരുന്ന് മുഷിയുമ്പോള്‍ താനുമായി സംസാരിക്കാന്‍ മൊബൈല്‍ നല്‍കി. തിരക്കു കാരണം അയാള്‍ക്ക് പലപ്പോഴും സംസാരിക്കാനായില്ല. ഇടക്കിടെ തന്നോട് സംസാരിക്കാറുള്ള തൊട്ടവീട്ടിലെ പയ്യന്‍ അപ്രതീക്ഷിതമായാണ് അവളോട് മൊബൈല്‍ നമ്പര്‍ ചോദിച്ചത്. അറിയാവുന്ന പയ്യനായതുകൊണ്ട് നമ്പര്‍ നല്‍കുന്നതില്‍ അപാകതയൊന്നും തോന്നിയില്ല. ആഴത്തിലുള്ള സ്‌നേഹബന്ധമാക്കി അതുമാറ്റാന്‍ പയ്യന് ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകി തിരിച്ചെത്തുന്ന ഭര്‍ത്താവ് അയല്‍വീട്ടിലെ കാമുകനുമായുള്ള ബന്ധത്തിന് ആക്കം കൂട്ടി. ഭര്‍ത്താവ് ഇറങ്ങിയാല്‍ കാമുകന്‍ വീട്ടിലെത്തിത്തുടങ്ങി. വേര്‍പിരിയാനാവാത്ത രീതിയിലേക്ക് അതുമാറി. അപ്രതീക്ഷിതമായി നേരത്തെ വീട്ടിലെത്തിയ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ കാണുന്നത് അയല്‍ക്കാരനെയാണ്. ബഹളം കേട്ട് അയല്‍ക്കാരും നാട്ടുകാരുമെത്തി പയ്യനെ നാട്ടില്‍നിന്ന് അടിച്ചോടിച്ചു. എന്നാല്‍, ഭര്‍ത്താവിനെ ഞെട്ടിപ്പിച്ച് തനിക്ക് അവനെ കാണാതെ ജീവിക്കാനാവില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. ഭാര്യയുടെ വഴിവിട്ട പോക്കിന് ഉത്തരവാദി താന്‍ കൂടിയാണെന്ന തിരിച്ചറിവില്‍ അതയാള്‍ അത്ര കാര്യമാക്കിയില്ല. തന്റെ ജീവിതത്തിലേക്ക് അവളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തല്‍ക്കാലം മാതാപിതാക്കളോടൊപ്പം വിട്ടു. എന്നാല്‍, കാമുകനുമായി വീണ്ടും ബന്ധം സ്ഥാപിച്ചുവെന്നും അവനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നുമുള്ള മൊബൈല്‍ സന്ദേശമാണ് ഭാര്യയില്‍നിന്ന് അയാള്‍ക്കു ലഭിച്ചത്. മാനസിക നില തകര്‍ന്ന്, മദ്യത്തിന് അടിപ്പെട്ട് അയാളിപ്പോഴും ജീവിക്കുന്നുണ്ട്.

കേരളം മാറുന്നു!

ഇതൊക്കെ വെറും കഥകളാണെന്നു കരുതിയാണ് മലയാളി കുടുംബങ്ങള്‍ തള്ളിക്കളയുക! പക്ഷേ ഒന്നുണ്ട്, 2010 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെയും പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നുവെന്ന് വിശ്വസിക്കാതിരുന്നിട്ട് കാര്യമില്ല. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ മക്കളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകങ്ങളും മൊബൈലും ഇന്റര്‍നെറ്റും വഴി കരുപ്പിടിപ്പിച്ച ബന്ധങ്ങളാണ്. ലാന്‍ഡ് ഫോണുകള്‍ക്കു പകരം മൊബൈലാവുകയും ഒരു വീട്ടില്‍തന്നെ അഞ്ചും ആറും കണക്ഷനാവുകയും കുട്ടികളുടെ കൈയില്‍ പോലും രണ്ടും മൂന്നും സിമ്മുമൊക്കെ വരുകയും ചെയ്തപ്പോള്‍ അതിനു പിന്നിലെ ചതിക്കുഴികള്‍ ആരും കണ്ടില്ല. പഠനാവശ്യത്തിനെന്ന പേരില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിയന്ത്രണമില്ലാതെ മക്കള്‍ക്ക് വിട്ടുകൊടുത്തവരും പുത്തന്‍ പുതിയ മൊബൈലുകള്‍ കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും ഒരു പോലെ നല്‍കിയവരും അപകടക്കെണി തിരിച്ചറിഞ്ഞില്ല. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഏറ്

മനസ്സിൽ മഞ്ഞ് പെയ്യുന്നു...

ഇന്നിന്റെ സന്ധ്യയിലലിയും മുമ്പേ
നാളെ പകൽ പിറക്കാതിരുന്നെങ്കിൽ
എന്ന നിന്റെ മന്ത്രം എന്റെ കാതുകളിൽ
ഒരു രാഗമായൊഴുകുന്നു
ഒരു ഇളം മാരുതൻ മുടിയിഴകളിൽ
തഴുകിയുണർത്തുമ്പോൾ
പച്ചിലകളിൽ കാറ്റിന്റെ
കുസൃതി പടരുമ്പോൾ
ഞാനറിയുന്നു ഇത് നിന്റെ ഹൃദയ മന്ത്രം എന്നിൽ
ദൂത് വരുന്നതാണെന്ന്
അകലെ എന്നോർമ്മകളിൽ
സായൂജ്യമടയുമ്പോഴും ഓർക്കുക
നീ എന്റെ തന്ത്രികളിൽ വീണലിഞ്ഞ
സ്വർഗ്ഗീയ രാഗമായിരുന്നെന്ന്
നിന്റെ വശ്യമായ ചിരിയിൽ
സ്വയം മറക്കുമ്പോൾ ഞാനറിയുന്നു
പ്രണയം തീർത്തവഴിയിൽ
ഭ്രാന്തനാകുന്നതും സുഖമുള്ള ഓർമ്മയാണെന്ന്.....