കോഴിക്കോട്: വാലില്‍ വിശുദ്ധ ഖുര്‍ആന്‍ പദങ്ങള്‍ വഹിക്കുന്ന മീന്‍ ആസ്വാദകരുടെ മനം കവരുന്നു. വാലിന്റെ ഇരുവശങ്ങളിലുമാണ് അറബിക് ലിപിയുടെ രൂപത്തില്‍ പദങ്ങളുള്ളത്. ‘ലാഹിലാഹ ഇല്ലള്ളാ’ എന്ന് വാലിന്റെ ഒരു ഭാഗത്തും മറു ഭാഗത്ത് ‘ഷാനി അല്ലാ’ എന്നും തെളിയും. ഏഞ്ചല്‍ ഫിഷെന്നു വിളിക്കുന്ന മീനിനെ കോഴിക്കോട് കോന്നാട് ബീച്ചിലെ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ കടല്‍ മത്സ്യ അക്വേറിയത്തിനാണ് ലഭിച്ചത്. വിഴിഞ്ഞം സ്വദേശിയായ മത്സ്യതൊഴിലാളിയാണ് മീനിനെ ഫിഷറീസിന് നല്‍കിയത്.
പോമാകാന്തസ് സെമിസര്‍ക്കുലാറ്റസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മനോഹര മത്സ്യം വിഴിഞ്ഞത്തു നിന്നുമാണ് ലഭിച്ചത്. അത്യപൂര്‍വ്വമായ ഈ മത്സ്യം കിഴക്കന്‍ ആഫ്രിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന മത്സ്യം കേരളത്തില്‍ വിഴിഞ്ഞത്തു നിന്നു മാത്രമേ കാണപ്പെടുന്നുള്ളൂ. മീനിന്റെ ചെറുപ്രായത്തില്‍ കറുത്ത ശരീരത്തില്‍ നീലയും വെള്ളയും കലര്‍ന്ന അര്‍ദ്ധചന്ദ്രാകാരമായി അലങ്കരിച്ചതുപോലെയാണുള്ളത്. ചെറിയ നീല നിറത്തിലുള്ള പുള്ളികളും നിറഞ്ഞു നില്‍ക്കുന്നു. മഞ്ഞയും തവിട്ടും നിറത്തില്‍ മനോഹരമായിട്ടാണ് മീനിന്റെ പ്രധാന ഭാഗമുള്ളത്. അക്വേറിയത്തില്‍ ഏഞ്ചല്‍ഫിഷ് എത്തിയതോടെ ധാരാളം കാഴ്ചക്കാരുടെ വരവ് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സീനിയര്‍ സൈന്റിസ്റ്റ് ഡോ. പി.പി മനോജ്കുമാര്‍ പറഞ്ഞു. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പ്രദര്‍ശന സമയം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ